സാംസ്‌കാരിക വകുപ്പിന്റെ ഡയറക്ടറേറ്റില്‍ ഒഴിവുളള ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  45,800 രൂപ അടിസ്ഥാന ശമ്പളമുളള രണ്ടാം ഗസറ്റഡ് തസ്തികയില്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ സമാന സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.   അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാഹിത്യത്തിലോ ചരിത്രത്തിലോ 55 ശതമാനത്തില്‍ കുറയാത്ത  ബിരുദാനന്തര ബിരുദമാണ് യോഗ്യത.  കലാ സാംസ്‌കാരിക രംഗത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.  നിരാക്ഷേപ പത്രം സഹിതം അപേക്ഷകള്‍ ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, തൈക്കാട് പി.ഒ, തിരുവനന്തപുരം -14 എന്ന വിലാസത്തില്‍ ഡിസംബര്‍ 20ന് മുമ്പ് ലഭിക്കണം.