ഇത്തവണത്തെ ചലച്ചിത്രമേളയിൽ ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗകര്യമൊരുക്കും. വരിനിൽക്കാതെ തിയേറ്ററുകളിൽ പ്രവേശിക്കുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് തിയേറ്ററുകളിൽ ക്രമീകരീച്ചിരിക്കുന്നത്. തിയേറ്ററുകളിൽ പ്രവേശനത്തിന് പ്രത്യേക റാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ലഭ്യത അനുസരിച്ചുള്ള പ്രത്യേക പാർക്കിംഗ് സൗകര്യമാണ് മേള നടക്കുന്ന തിയേറ്റുകളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. 70 വയസ്സ് കഴിഞ്ഞവർക്കും തിയേറ്ററുകളിൽ ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും.