വയനാട്: കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് പരിയാരം ജി.എച്ച്.എസില്‍ ‘പ്രളയാനന്തര കേരളം പുനര്‍നിര്‍മ്മാണം കുട്ടികളുടെ ഭാവനയില്‍’ എന്ന വിഷയത്തില്‍ സമൂഹ ചിത്രരചന നടത്തി. 10 മീറ്റര്‍ നീളമുള്ള കാന്‍വാസില്‍ നടത്തിയ ചിത്രരചന സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 50 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രധാനാദ്ധ്യാപകന്‍ കെ.ടി. രമേശന്‍, അദ്ധ്യാപകരായ എം. സുനില്‍കുമാര്‍, കെ.എം. താജുദ്ദീന്‍, അനീഷ് ജോസഫ്, എ. സുബൈദ, പി.എസ്. ജിഷ, വിനീത ജോസഫ്, വിദ്യാര്‍ത്ഥികളായ ആക്കില്‍ അഫ്താഷ്, അന്‍ഫിദ് തസ്‌നിം, അനാമിക രാജ്, ഫിദ പര്‍വിന്‍, ബാസിം അക്തര്‍, ഫാസിറ എന്നിവര്‍ നേതൃത്വം നല്‍കി.