ആലപ്പുഴ: ഇൻഫർമേഷൻ -പബ്ലിക് റിലേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലയാള ദിനാചരണവും ഭരണഭാഷ വാരാഘോഷത്തിന്റെ ഉദ്ഘാടനവും നടന്നു. നവംബർ ഏഴുവരെയാണ് മലയാളാ ഭാഷാ വാരാചരണം നടത്തുന്നത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി
ആകാശവാണി മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ ശ്രീകുമാർ മുഖത്തല ഉത്ഘാടനം ചെയ്തു .
ഭാഷ പാരമ്പര്യത്തിന്റെ പശ്ചാത്തലമാണ് മലയാളത്തിന്റെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു.മലയാള ഭാഷ അന്യം നിന്നുപോകുന്നുവെന്ന് പറയുന്നത് ശരിയല്ല. ആധുനികതലത്തിലേക്ക് മലയാള ഭാഷ മാറുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം വ്യവഹാരത്തിലേർപ്പെടുന്ന ഭാഷ മലയാളമാണ്്. പുതു തലമുറ ഉപയോഗിക്കുന്ന മലയാള ഭാഷയിലെ മാറ്റങ്ങൾ ഏറെ പ്രാധാന്യത്തോടെ പരിഗണിക്കണം.എല്ലാ ഭാഷകളിൽ നിന്നുമുള്ള ചേരുവകൾ അടർത്തി എടുത്തു ലയിപ്പിക്കാനുള്ള മലയാളത്തിന്റെ കഴിവ് മറ്റു ഭാഷകൾക്കില്ലെന്നും ശ്രീകുമാർ മുഖത്തല പറഞ്ഞു.
എ ഡി എം ഐ .അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.സാഹിത്യകാരനും ഭാഷ പണ്ഡിതനുമായ ചുനക്കര ജനാർദ്ദനൻ നായർ മുഖ്യ പ്രഭാഷണം നടത്തി.ഭരണഭാഷ സംവിധാനം പ്രാവർത്തികമാക്കിയാൽ മാത്രമേ മലയാളത്തിനു കൂടുതൽ പ്രൗഢിയോടെ നിലനിൽക്കാൻ കഴിയൂവെന്ന്അദ്ദേഹം പറഞ്ഞു .
. ഇന്‌ഫോർമാറ്റിക്‌സ് ഓഫീസർ പാർവതിദേവി കേരള ഗാനം ആലപിച്ചു .ഹിന്ദിയിലും ഇംഗ്ലീഷിലും കേരളത്തെ പൂർണമായും കേരളം എന്ന് തന്നെ ഉച്ചരിക്കാൻ വേണ്ട നടപടികൾ ഭരണാധികാരികളുടെ ഭാഗത്തു നിന്നുമുണ്ടാവണമെന്ന് അവർ പറഞ്ഞു .ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല ,സ്റ്റാഫ് കൌൺസിൽ പ്രതിനിധി ഒ .ജെ ബേബി എന്നിവർ സംസാരിച്ചു ..നവംബർ 7വരെയാണ് ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി മത്സരങ്ങൾ ,ഭാഷ ചർച്ചകൾ എന്നിവ നടക്കും .