പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ എം.എസ്.സി സുവോളജി കോഴ്‌സ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.  നിലവിലുള്ള ഭൗതിക സാഹചര്യം ഉപയോഗിച്ചും, സര്‍ക്കാരിന് അധിക സാമ്പത്തികബാദ്ധ്യത ഇല്ലാതെയും പുതിയ തസ്തിക സൃഷ്ടിക്കാതെ നിലവിലുള്ള അദ്ധ്യാപകരെ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തേണ്ടതാണെന്ന വ്യവസ്ഥയിലാണ് 2018-19 അദ്ധ്യായന വര്‍ഷം മുതല്‍ 12 സീറ്റുള്ള കോഴ്‌സ് അനുവദിച്ചത്.