കൊച്ചി:  ഇടുക്കി ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി ടെക്‌നോളജി, ഡയറി എഞ്ചിനീയറിംഗ്, ഡയറി മൈക്രോ ബയോളജി, ഡയറി കെമിസ്ട്രി, ഡയറി ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ ടീച്ചിംഗ് അസിസ്റ്റന്റിന്റെ ഒരോ താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത അനുബന്ധ സബ്ജക്ടിലുളള 55 ശതമാനം മാര്‍ക്കോടു കൂടിയ മാസ്റ്റര്‍ ഡിഗ്രിയും നെറ്റ്/പിഎച്ച്ഡിയും. ശമ്പള സ്‌കെയില്‍ 44100, പ്രായം 18-40 വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം). ഫോണ്‍ 0484 2312944

നിശ്ചിത യോഗ്യതയുളള ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 15-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലേയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഡയറി എഞ്ചിനീയറിങ് വിഭാഗത്തിലെ ഒഴിവിലേക്ക് ഓപണ്‍/ഈഴവ വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം.  നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.