തിരുവനന്തപുരം ജില്ലയിൽ ‘ആത്മ’ പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ഡിസ്ട്രിക്ട്, ടെക്‌നോളജി മാനേജരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  മൃഗസംരക്ഷണത്തിൽ ബിരുദാനന്തര ബിരുദം / ബിരുദമാണ് അടിസ്ഥാന യോഗ്യത.  25,000 രൂപയാണ് പ്രതിമാസ വേതനം.  താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർ മാൻപാകെ നവംബർ 28 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471 2733334.