മോഡേൺ നാർക്കോട്ടിക്ക് ഡ്രഗ് ഡിറ്റക്ഷൻകിറ്റ് വിതരണ ഉത്ഘാടനം അഡീ. എക്‌സൈസ് കമ്മീഷണർ(എൻഫോഴ്‌സ്‌മെന്റ്)  എ. വിജയൻ, തിരുവനന്തപുരം സിറ്റി എക്‌സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ റ്റി. അനികുമാറിന് നൽകി നിർവഹിച്ചു.  എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ദക്ഷിണ മേഖല ജോയിൻറ് എക്‌സൈസ് കമ്മീഷണർ കെ. എ. ജോസഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ(അബ്കാരി) കെ. സുരേഷ് ബാബു, അസി. എക്‌സൈസ് കമ്മീഷണർ(ഐ.എ.ഡബ്യൂ) ജി. ചന്തു, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
         മയക്കു മരുന്നുകൾ പല രൂപത്തിലായതിനാൽ ഉദ്യോഗസ്ഥർക്ക് ഇവ  തിരിച്ചറിയാൻ പ്രയാസമാണ്.   എക്‌സൈസ് കമ്മീഷണർ  ഋഷിരാജ് സിംഗ്  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചർച്ച നടത്തിയതിനെ തുടർന്ന് കേരളത്തിലെ 14 ജില്ലകളിലേയ്ക്കും നാർക്കോട്ടിക് ഡ്രഗ് ഡിറ്റക്ഷൻകിറ്റ് ലഭ്യമാക്കിയത്.  ഈ വർഷം 23  ഡിറ്റക്ഷൻ കിറ്റുകളാണ് ലഭിച്ചത്. ഇതുപയോഗിക്കുന്നതിനുള്ള പരിശീലനം എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നൽകി.