ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ ഭരണഘടനാ ദിനം ആചരിച്ചു.  പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ  ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ജീവനക്കാർക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.