തിരുവനന്തപുരം: പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്, ചുള്ളാളം ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പുല്ലാമ്പാറ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഈ ഡിസ്‌പെന്‍സറി ഒരു പതിറ്റാണ്ടായി വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹായത്താല്‍ ലഭ്യമാക്കിയ ഭൂമിയിലാണ് കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്.

ഡി. മുരളി എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വൈ.വി. ശോഭകുമാര്‍, ഡി.എം.ഒ. ഹോമിയോ പ്രദീപ്, ഡി.പി.എം. പി.വി. അരുണ്‍, പുല്ലമ്പാറ എ.ഇ. രജനി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.