കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്-ന്യൂ ഇയർ വിപണനമേള ആരംഭിച്ചു. കൽപ്പറ്റ കാനറ ബാങ്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന മേള ഡിസംബർ 30ന് അവസാനിക്കും. മേളയോടനുബന്ധിച്ച് കേയ്ക്ക് ഫെസ്റ്റ്, ഭക്ഷ്യമേള വിപണനമേള എന്നിവ നടക്കും.
ജിഞ്ചർ, ഡ്രൈഫ്രൂട്ട്സ്, ബനാന, ജാക്ക് ഫ്രൂട്ട്, ക്യാരറ്റ്, ഡേയ്റ്റ്സ്, മുത്താറി തുടങ്ങി വിവിധയിനം പ്ലം കേക്കുളും, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, ചോക്ലേറ്റ് കേക്ക് തുടങ്ങിയ വ്യത്യസ്ഥ കേക്കിനങ്ങളും മേളയിലെ മുഖ്യ ആകർഷണമാണ്.
കൂടാതെ ജൂസ് കോർണർ, ടീ, സ്നാക്സ് കോർണർ, കൂൺ, കാരറ്റ്, പപ്പായ, കൂർക്ക, ചേന തുടങ്ങിയ വിവിധ പായസങ്ങൾളും മേളയിൽ ലഭ്യമാക്കിയുട്ടുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയിൽ പാകംചെയ്ത കായ വറുത്തതും, ശർക്കര ഉപ്പേരി, വറുത്തുപ്പേരി, ചക്ക ചിപ്സ്, അച്ചപ്പം, അരിമുറുക്ക്, ഉണ്ണിയപ്പം, വട്ടയപ്പം തുടങ്ങിയ കുടുംബശ്രീ മൈക്രോ സംരംഭകരുടെ വിവിധതരം ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കും.