ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 11 ന് നടക്കും. നാമനിർദ്ദേശ പത്രിക ജില്ലാ വരണാധികാരിയുടെ ഓഫീസിൽ നിന്നും ഡിസംബർ 29 വരെ രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്നു മണിവരെ ലഭിക്കും.
പൂരിപ്പിച്ച നാമനിർദ്ദേശ പത്രികകൾ നിർദ്ദഷ്ട സമയത്തിനുള്ളിൽ ജില്ലാ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേനയോ ജില്ലാ സ്‌പോർട്‌സ് കൗൺസിൽഓഫീസിൽ വെച്ചിട്ടുള്ള പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. പൂരിപ്പിച്ച നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി മൂന്ന് ഉച്ചയ്ക്ക് 2 മണിവരെ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ തിരഞ്ഞെടുപ്പ് തീയതിയായ ജനുവരി 11 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി വരണാധികാരിക്ക് ലഭിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളായ മുനിസിപ്പൽ കൗൺസിൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസ്, വരണാധികാരിയുടെ ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതായി വരണാധികാരിയായ അസിസ്റ്റന്റ് രജിസ്ട്രാർ(എസ് സി/എസ്എസ്റ്റി)ണജോയിന്റ് രജിസ്ട്രാർ ഓഫീസ് പൈനാവ്, ഇടുക്കി അറിയിച്ചു.