ആലപ്പുഴയുടെ മണ്ണില്‍ തീര്‍ത്ത വനിതാ മതിലില്‍ തെളിഞ്ഞത് പ്രബുദ്ധരായ സ്ത്രീ മനസ്സുകളുടെ ഒരുമയാണെ് സി.കെ.ആശ എം.എല്‍ എ പറഞ്ഞു.സംഘാടന മികവു കൊണ്ടും പങ്കാളിത്തം കൊണ്ടും  ചരിത്രമായി മാറിയ  വനിതാ മതില്‍  സ്ത്രീ സമത്വവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ഒരേ മനസ്സോടെ പ്രളയത്തെ  അതിജീവിച്ചവര്‍ സ്ത്രീകളുടെ അന്തസും അഭിമാനവും ഉയര്‍ത്തുതിനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം. ആ പിന്തുണയാണ് വനിതാമതിലിലെ അത്യുഗ്രന്‍   സ്ത്രീ പങ്കാളിത്തം വെളിവാക്കുന്നത്. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ആരു ശ്രമിച്ചാലും സ്ത്രീകള്‍ പ്രതിരോധിക്കും. ഐക്യവും  സൗഹാര്‍ദ്ദവും  നാട്ട’ില്‍ ഉൗട്ടിയുറപ്പിക്കാന്‍ മതിലല്ല കേട്ട കെട്ടാന്‍ പോലും തയ്യാറായി നില്‍ക്കു വനിതകളാണ് കോട്ടയം ജില്ലയിലുള്ളതെന്നും അവര്‍ പറഞ്ഞു. ചേര്‍ത്തല എക്‌സറേ ജംഗ്ഷനില്‍ വനിതാ മതിലില്‍ അണി ചേര്‍ന്നതിനു ശേഷം  നടന്ന  പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 ഭക്ഷ്യ പൊതു വിതരണ വകുപ്പു മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ.തോമസ് എന്നിവരും വിവിധ നവോത്ഥാന സംഘടനാ നേതാക്കളും സംസാരിച്ചു.