ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി ഫെസ്റ്റിവല്‍ ഓട്ടോ ഏര്‍പ്പെടുത്തുന്നത്. അന്ന് അഞ്ച് ഓട്ടോകള്‍ മാത്രമാണുണ്ടായിരുന്നത്. ഓരോ ദിവസവും
ആദ്യ പ്രദര്‍ശനം  അവസാനിക്കുന്നത് മുതല്‍ അവസാന പ്രദര്‍ശനം ആരംഭിക്കുന്നത് വരെ   ഓട്ടോ സൗകര്യം ലഭ്യമാകും. മൂന്നുപേര്‍ അടങ്ങുന്ന സംഘത്തിന് ഒരു ഓട്ടോയില്‍ സഞ്ചരിക്കാം.
ടാഗോര്‍ തീയറ്ററില്‍ രാവിലെ ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് നടന്നു.