തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ഈ മാസം 12 നും 13 നും ജവഹർ ബാലഭവനിൽ ബാലമേള സംഘടിപ്പിക്കുന്നു. വിവിധ കലാപരിപാടികളും ശില്പശാലയുമാണ് മേളയിലുള്ളത്. ഏറ്റവും കൂടുതൽ പോയിന്റ നേടുന്ന സ്‌കൂളിന് പ്രൈംമിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫി നൽകും.
ജൂനിയർ (7-10 വയസ്) സീനിയർ (10-17 വയസ്) എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഓരോ സ്‌കൂളിൽ നിന്നും ഓരോ ഇനത്തിൽ രണ്ടു പേർക്ക് പങ്കെടുക്കാം. ബാലഭവന്റെ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ സ്‌കൂൾ അധികൃതരുടെ അംഗീകാരത്തോടെ ഈ മാസം അഞ്ചിനകം പേരു വിവരം രജിസ്റ്റർ ചെയ്യണം. അപേക്ഷയോടൊപ്പം സ്‌കൂൾ റെക്കോഡ് പ്രകാരമുള്ള വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മതിയായ രേഖകൾ ഇല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.