കൊച്ചി: കൊച്ചിൻ കോർപ്പറേഷൻ പരിധിയിലെ 4 ശ്മശാനങ്ങളിൽ കണയന്നൂർ താലൂക്ക് വികസന സമിതി സന്ദർശനം നടത്തും. രവിപുരം, പുല്ലേപ്പടി, പച്ചാളം ,ഇടപ്പള്ളി എന്നീ ശ്മശാനങ്ങൾ ജനുവരി 15 ചൊവ്വാഴ്ച രാവിലെ 10 30ന് എംഎൽഎമാരായ പി ടി തോമസ് , ഹൈബി ഈഡൻ, കണയന്നൂർ തഹസീൽദാർ പി ആർ രാധിക എന്നിവരുടെ നേതൃത്വത്തിൽ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാണ് സന്ദർശനം നടത്തുക.
ഈ ശ്മശാനങ്ങളെ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് നൽകാം .

അടിയന്തരമായി കണയന്നൂർ താലൂക്ക് ഓഫീസ് കവാടം വൃത്തിയാക്കുന്നതിനും പുതിയ ബോർഡ് സ്ഥാപിക്കുന്നതിനും വാതിലിന്റെ അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് ഇടയക്കുന്നത്ത് 60 വർഷമായി പ്രവർത്തിക്കുന്ന വായനശാലക്കും അങ്കണവാടിക്കും പട്ടയം ലഭ്യമാക്കണം. . മുളവുകാട് പൊതുതോട്, ശ്മശാനത്തിനും പോലീസ് സ്റ്റേഷനും സമീപമുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യമുയർന്നു.എൻ എച്ച് 47 നായി സ്ഥലം എടുക്കുന്നതിലൂടെ ചേരാനെല്ലൂർ പഞ്ചായത്തിലെ ബട്ടർ ഫ്ലൈ റൗണ്ടിലെ 51 ഏക്കർ സ്ഥലം നഷ്ടമാകും. ഇതിൽ മഞ്ഞുമ്മൽ വരാപ്പുഴ പ്രദേശവാസികളുടെ ആശ്രയമായ ഹെൽത്ത് സെന്റർ, 75 കടകൾ , 131 വീടുകൾ , 4 ആരാധനാലയങ്ങൾ എന്നിവ ഉൾപ്പെടും. ഈദുൽ താലൂക്ക് വികസനസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. പിഴല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സ ആരംഭിക്കുന്നതിന് വേണ്ട നടപടി എടുക്കാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി. കത്രിക്കടവ് കെ റ്റി എച്ച് ബാറിന് സമീപം രണ്ട് ഫ്ളാറ്റുകൾക്കിടയിലുള്ള റോഡിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് ഗതാഗത തടസമുണ്ടാക്കുന്നു. വൈകുന്നേരങ്ങളിൽ സ്കൂൾ വിടുന്ന സമയത്ത് ബസുകൾ നിർത്തുന്നില്ല എന്ന പരാതികളും ഉയർന്നു.

തഹസീൽദാർ പിയർ രാധിക അധ്യക്ഷത വഹിച്ചകണയന്നൂർ താലൂക്ക് വികസന സമിതി യോഗത്തിൽ പിടി തോമസ് എംഎൽഎ , കെ എസ് ഇ ബി, എക്സൈസ്, തൃക്കാക്കര നഗരസഭ ,പൊലീസ് , വാട്ടർ അതോറിറ്റി, ഡിഎംഒ ഓഫീസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ ആന്റണി, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.