സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജനുവരി എട്ട്, ജനുവരി ഒമ്പത് തീയതികളിൽ നിശ്ചയിച്ചിട്ടുള്ള സ്ത്രീശക്തി-എസ്.എസ്139, അക്ഷയ-എ.കെ377 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം 15 നും 16 നും ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 15, 16 തിയതികളിലെ സ്ത്രീശക്തി-എസ്.എസ്140, അക്ഷയ-എ.കെ378 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും അന്നേ ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്നിന് നടത്തും.