വയനാട് ജില്ലാ വോളിബോൾ അസ്സോസിയേഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരാറുള്ള പ്രൈസ് മണി വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 10ന് രാവിലെ ഒൻപതു മുതൽ മൂലങ്കാവ് നാഷണൽ ലൈബ്രറി ഗ്രൗണ്ടിൽ നടക്കും. 2002 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രത്തോടെ എത്തിച്ചേരണം. വിജയിക്കുന്ന ടീമിന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. അന്വേഷണങ്ങൾക്ക് – 9847 877857.