മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ അട്ടപ്പാടിയിൽ നടത്തുന്ന ഒരു പഠനത്തിലേക്ക് മൂന്നു മാസത്തേക്ക് താത്കാലികമായി ഏഴ് റിസർച്ച് അസിസ്റ്റന്റുമാരേയും ഒരു സൈറ്റ് കോർഡിനേറ്ററിനെയും ആവശ്യമുണ്ട്.  ഹെൽത്ത്/സോഷ്യൽ വർക്കിൽ(എം.പി.എച്ച്/എം.എസ്.ഡബ്‌ള്യു) ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ക്വാളിറ്റേറ്റീവ് റിസർച്ചിൽ ഒരു വർഷത്തെ ഗവേഷണ പരിചയം അഭികാമ്യം. പാലക്കാടു ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന.
സൈറ്റ് കോർഡിനേറ്റർക്ക് പബ്ലിക്ക് ഹെൽത്ത്/സോഷ്യൽവർക്ക്/ സോഷ്യോളജിയിൽ(എം.പി.എച്ച്/എം.എസ്.ഡബ്‌ള്യൂ/എം.എ സോഷ്യോളോജി) ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുറഞ്ഞത് അഞ്ചു വർഷത്തെ ഗവേഷണ പരിചയം ഉണ്ടായിരിക്കണം.  ഗവേഷണ പദ്ധതികൾ കോ-ഓർഡിനേറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം.  താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡേറ്റ, എന്നിവയുമായി സി.ഡി.സിയിൽ വാക്ക് ഇൻ ഇൻരർവ്യൂവിന് നേരിട്ട് ഹാജരാകണം.  സൈറ്റ് കോ-ഓർഡിനേറ്റർ ഇന്റർവ്യൂ ഈ മാസം 14 ന് രാവിലെ 11 നും റിസർച്ച് അസിസ്റ്റന്റ് ഇന്റർവ്യൂ 15 ന് രാവിലെ 11.30 നും നടക്കും. വിശദ വിവരങ്ങൾക്ക് www.cdckerala.org  സന്ദർശിക്കുക. ഫോൺ:0471-2553540.