ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ പതിനാലാമത്തെ വീടിന് തറക്കല്ലിട്ടു. മുത്തൂറ്റ് എം.ജോര്‍ജ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജേക്കബ് തറക്കല്ലിട്ടു. പ്രളയാനന്തര നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളൾക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പാണ് 14-ാമത്തെ വീടിന്‍റെ സ്പോണ്‍സര്‍. നിലവിൽ 5 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോൽ കൈമാറി.

ചേരാനല്ലൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡിൽ ഇടയക്കുന്നം പറപ്പിള്ളി ആന്‍റണിയുടെ വീടാണ് പതിനാലാമതായി നിര്‍മ്മിക്കുന്നത്. ഒട്ടനവധി സുമനസുകള്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

മുത്തൂറ്റ് എം ജോര്‍ജ്, ഡി ജി എം ബാബു ജോണ്‍ മനയിൽ , ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വൈസ് പ്രസിഡന്‍റ് സി.കെ രാജു തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ തണൽ ഭവന പദ്ധതിയിലെ പതിനാലാമത്തെ വീടിന് മുത്തൂറ്റ് എം.ജോര്‍ജ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജേക്കബ് തറക്കല്ലിടുന്നു.