തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ അഗദതന്ത്ര വിഭാഗത്തിന്റെ കീഴിൽ ജനുവരി 14, 15 തിയതികളിലായി ദ്വിദിന ഔഷധ നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു. ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ശിൽപ്പശാലയിൽ വിപണിയിൽ ലഭ്യമല്ലാത്ത ഔഷധങ്ങളാണ് നിർമ്മിച്ചത്. പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ അഗദതന്ത്ര വിഭാഗത്തിൽ ചികിത്സക്കായി എത്തുന്ന രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുവാനാണ് ഔഷധങ്ങൾ.
വിവിധ ത്വക്‌രോഗങ്ങളിലും പഴക്കമേറിയ വിഷബാധയിലും ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള ഔഷധങ്ങളാണ് നിർമ്മിച്ചത്.
ശിൽപ്പശാലയുടെ ഉദ്ഘാടനം ജനുവരി 14 ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് വൈസ്പ്രിൻസിപ്പാൾ ഡോ. ജോളിക്കുട്ടി ഈപ്പൻ നിർവ്വഹിച്ചു. ഡോ. സി.കെ. കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. ഡോ. നജുമ.പി.ബി, ഡോ. ശ്യാമളാദേവി. വി.എസ്, ഡോ.ടി.കെ. സുജൻ, ഡോ. വിമല. എൻ, ക്രിസ്റ്റിൻ ലൈല. ആർ, ഡോ. ഷാഹിദ്. എം, ഡോ. ബിനോ, കുമാരി. സെറീന. എൻ തുടങ്ങിയവർ സംസാരിച്ചു.