2019ലെ പൊതു തിരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താനിരുന്ന വീഡിയോ കോൺഫറൻസ് മാറ്റിവെച്ചു. ഇന്നലെ (ജനുവരി 22) നടത്താനിരുന്ന വീഡിയോ കോൺഫറൻസാണ് മാറ്റിയത്. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവരുമായാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, ഒഴിവുകൾ നികത്തൽ, റിട്ടേണിംഗ് ഓഫീസർമാരുടേയും, അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം തുടങ്ങിയവ ചർച്ച ചെയ്യാനായിരുന്നു വീഡിയോ കോൺഫറൻസ്.