കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം ഡ്രഗ്‌സ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെ ശുപാർശ പ്രകാരം 80 ഇനം കോംബിനേഷൻ മരുന്നുകളുടെ ഉൽപ്പാദനം, വിൽപ്പന, വിതരണം, ഉപയോഗം  എന്നിവ നിരോധിച്ച് ഉത്തരവായി.
സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകളും ഇവയുടെ വിൽപ്പനയും വിതരണവും അടിയന്തരമായി നിർത്തിവെച്ച്, കൈവശമുള്ള സ്റ്റോക്ക് തിരികെ വിതരണക്കാർക്ക് നൽകണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
ഗസറ്റ് വിജ്ഞാപനങ്ങൾ  www.dc.kerala.gov.in എന്നീ  വെബ്‌സൈറ്റിലും ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ എല്ലാ ജില്ലാ/മേഖല ഓഫീസുകളിലും ലഭ്യമാണ്.