ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി, ആര്യാട് സൗത്ത്, കോമളപുരം, കലവൂർ, പാതിരപ്പള്ളി എന്നീ വില്ലേജുകൾ ചേർത്ത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഫെബ്രുവരി 16ന് ശനിയാഴ്ച ‘ജില്ലാകളക്ടറുടെ വില്ലേജിൽ ഒരുദിനം സഫലം’ എന്ന പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. അദാലത്തിൽ പരിഗണിക്കുന്നതിനായി പൊതുജനങ്ങൾക്ക് എൽ. ആർ.എം കേസുകൾ, പ്രളയവുമായി ബന്ധപ്പെട്ട അപേക്ഷകൾ, ഭൂമിയുടെ ഇനംമാറ്റം/പരിവർത്തനം, റേഷൻകാർഡ് എന്നിവയൊഴികയുള്ള പരാതികളും അപേക്ഷകളും മണ്ണഞ്ചേരി, ആര്യാട് സൗത്ത്, കോമളപുരം, കലവൂർ, പാതിരപ്പള്ളി എന്നീ വില്ലേജുകളിലും, അമ്പലപ്പുഴ താലൂക്കാഫിസ്, ആലപ്പുഴ ആർ.ഡി.ഒ ഓഫിസ്, കളക്ടറേറ്റ് എന്നിവടങ്ങളിലും ഫെബ്രുവരി 12 തീയതി വരെ സമർപ്പിക്കാവുന്നതാണ്. അദാലത്ത് ദിവസം പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും നേരിട്ട് ജില്ലാകളക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അദാലത്തിൽ പൊതുജനങ്ങളുടെ അപേക്ഷകളും പരാതികളും ജില്ലാകളക്ടർ നേരിൽ കേട്ട് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ
തീർപ്പാക്കുന്നതാണ്.