ആലപ്പുഴ: ജില്ലയിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ ആരംഭിക്കുന്ന ശിശുപരിചരണ കേന്ദ്രത്തിന്റെയും തണൽ കുട്ടികളുടെ അഭയകേന്ദ്രത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ കടപ്പുറം ബീച്ച് റോഡിൽ ജനുവരി 26ന് ശനിയാഴ്ച രാവിലെ 9.30ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ. എസ് പി ദീപക് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാൽ, ജില്ലാ കലക്ടർ എസ്. സുഹാസ്, സംസ്ഥാന ശിശുക്ഷേമസമിതി ട്രഷറർ ജി. രാധാകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് മത്സ്യ ഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ , മുൻസിപ്പൽ വാർഡ് കൗൺസിലർ എൽ.വി. മനോജ് കുമാർ, അസിസ്‌ററന്റ് ഡവലപ്‌മെന്റ് കമ്മീഷണർ ഷിൻസ് ഡി, ശിശുക്ഷേമ സമിതി സെക്രട്ടറി ജലജ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.