കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളിൽ എം.ബി.ബി.എസ്., ബി.ഡി.എസ്., എൻജിനിയറിംഗ് കോഴ്‌സുകളിൽ മികച്ച വിജയം നേടിയവർക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ കാട്ടാക്കട ശശി പെരുമ്പാവൂരിൽ നടന്ന ചടങ്ങിലാണ് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തത്. വിവിധ പൂളുകളിലെ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ആശ്വാസ ധനസഹായങ്ങളും ജോലിയ്ക്കിടെ മരിച്ച തൊഴിലാളിയായിരുന്ന കെ.എ.യൂസഫിന്റെ കുടുംബത്തിന് 608641 രൂപയും, ഡെത്ത് എക്‌സ്‌ഗ്രേഷ്യയിനത്തിൽ 50,000 രൂപയും നൽകി. സംസ്ഥാന ബോർഡ് അംഗങ്ങൾ, ജില്ലാ സമിതി, ഉപസമിതി അംഗങ്ങൾ, പൂൾ ലീഡർമാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.