ലൈഫ് മിഷന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടാവണം.  സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും (പൊതുമരാമത്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്ററേറ്റ്, ഹൗസിങ് ബോര്‍ഡ്) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍/അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.  കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവൃത്തിപരിചയമുണ്ടാവണം.  40,000 രൂപയാണ് പ്രതിമാസ വേതനം.
നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷയും വിശദമായ ബയോഡേറ്റയും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലൈഫ് മിഷന്‍, സെക്രട്ടേറിയറ്റ്, അനക്‌സ്-ഒന്ന്, റൂം നം. 501 സി, തിരുവനനന്തപുരം എന്ന വിലാസത്തില്‍ 23 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം.