അങ്കമാലി: അങ്കമാലി നഗരസഭയും, കൃഷി ഭവനും സംയുക്തമായി തരിശ് നില കൃഷിയുടെ ഭാഗമായി നായത്തോട് നഗരസഭ 16-ാം വാർഡിൽ നെൽകൃഷി ഇറക്കി. തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷി പണികൾ ഏറ്റെടുത്ത് നടത്തുന്നത്.
കർഷകന് ഹെക്ടർ ഒന്നിന് 25,000 രൂപയും, ഭൂഉടമക്ക് ഹെക്ടറിന് 5,000 രൂപയും തരിശ് നിലക്കൃഷിയുടെ ഭാഗമായി ലഭിക്കും.
വിത്തിടലിന് മുന്നോടിയായി ചേർന്ന പൊതുയോഗം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എസ് .ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.എ.സുലോചന അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, കെ.ആർ.സുബ്രൻ, വിനീത ദിലീപ്.വാർഡ് വികസന സമിതി ചെയർമാൻ ബിജു പൂപ്പത്ത് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ജോയി പുല്ലൻ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി.സി.ഡി.എസ്.മെമ്പർ അംബിക രാജൻ സ്വാഗതവും, ഷൈല സജീവ് നന്ദിയും പറഞ്ഞു. വിത്തിടൽ ചടങ്ങ് കർഷക തൊഴിലാളി ശാന്ത വിശ്വം ഭരൻ ഉദ്ഘാടനം ചെയ്തു.