ആലപ്പുഴ: ലോക് സഭാ തിരഞ്ഞെടുപ്പ്- 2019 ന് മുന്നോടിയായി തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയനിവാരണത്തിനും പരാതികൾ നൽകുന്നതിനും കളക്ടറേറ്റിൽ ജില്ലാ കോൺടാക്റ്റ് സെന്റർ തുടങ്ങി. കളക്‌ട്രേറ്റിന്റെ ഒന്നാം നിലയിൽ പടിഞ്ഞറേ ഭാഗത്ത് തുടങ്ങിയ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു. 1950 എന്ന ടോൾ ഫ്രീ നമ്പരിൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങളും പരാതികളും സമർപ്പിക്കാം. വോട്ടർ പട്ടിക പരിശോധിക്കാനും ഇവിടെ സൗകര്യമുണ്ട്. അതിനോടൊപ്പം ജില്ലാതലത്തിൽ ഇ.വി.എം./വിവിപാറ്റ് എന്നിവ നേരിട്ട് പരിചയപ്പെടുന്നതിനും വോട്ട് ചെയ്ത് നോക്കി പരിശീലിക്കുന്നതിനുമായി സ്ഥിരം സംവിധാനം കൂടി ഇതിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ ആദ്യ കോൾ സ്വീകരിച്ചു. എ.ഡി.എം. അബ്ദുൾ സലാം, ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ ഇൻ ചാർജ് പി.എസ്.സ്വർണമ്മ എന്നിവർ പങ്കെടുത്തു