കൂവപ്പടി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കും ബഡ്‌ സ്കൂളിനും ഉപകരണ വിതരണവും കുമാരി സംഗമവും നടത്തി.
കൗമാര ക്ലബിലെ അംഗങ്ങൾക്കായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ബോധവത്കരണ ക്‌ളാസും നടത്തി.
കുട്ടികൾക്ക് ചെറുപ്പം മുതൽ ഉപദേശങ്ങൾ നൽകി വളർത്തുന്നത് പോലെ പ്രധാനമാണ് കൗമാര പ്രായക്കാർക്ക് സൈബർ സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്നത്.

ഓണലൈനിൽ പതിയിരിക്കുന്ന ചതിക്കുഴികളെ പറ്റി ബോധവാന്മാരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ കാലത്ത് സൈബർ ഇടങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുന്നത് പ്രായോഗികമല്ല. സൈബർ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക മാത്രമാണ് പരിഹാരം. കൗമാര ക്ലബ് അംഗങ്ങൾക്ക് സൈബർ സുരക്ഷയെപ്പറ്റി ബോധവത്ക്കരണം നടത്തുകയെന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ക്ലാസ് സംഘടിപ്പിച്ചത്.

150 അംഗൻവാടികളിലെ കൗമാര ക്ളബ്ബ് അംഗങ്ങളാണ് ബോധവത്കരണ ക്‌ളാസിൽ പങ്കെടുത്തത്. കൗമാര ക്ലബുകൾക്ക് ബുക്ക്‌ ഷെൽഫിനായി 9.5 ലക്ഷം രൂപ നൽകി.

മുടക്കുഴ, വേങ്ങൂർ,അശമന്നൂർ എന്നീ മൂന്ന് ബഡ്‌ സ്‌കൂളുകൾക്ക് ഉപകരണങ്ങൾ നൽകി. 5 ലക്ഷം രൂപയുടെ വിവിധ ഉപകരണങ്ങൾ ആണ് നൽകിയത്. ഭിന്നശേഷിയുള്ളവർക്ക് സഹായ ഉപകരങ്ങൾക്കായി നാല് ലക്ഷം രൂപയും നൽകി. 150 അംഗൻവാടികൾക്ക് ബേബി ചെയറിനായി 9 ലക്ഷം രൂപ നൽകി .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു പരിപാടി ഉത്ഘാടനം ചെയ്തു. കെ പി വർഗീസ് അധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർപേഴ്സൻ സിസിലി ഈ യോബ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർപേഴ്സൻ സീനബിജു ,മെമ്പറന്മാരായ എം.പി.പ്രകാശ് ,ഗായത്രി വിനോദ് ,മനോജ് കെ.സി ,ബി.. ഡി . ഒ .കെ.ഒ തോമസ് ,സിവിൽ പോലീസ് ഓഫീസർ പി.എം. തൽ ഹത്ത് സൈബർ സെൽ ആലുവ എന്നിവർ പങ്കെടുത്തു.