മൂപ്പെനാട് ഗ്രാമപ്പഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ കാന്തൻപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ‘ഹരിതസദനം’ നാച്ചുറൽ ഹാൾ തുറന്നു. 50 പേർക്ക് ഇരിക്കാവുന്ന ഹരിതസദനം നൂറു ശതമാനം പരിസ്ഥിതി സൗഹൃദമാണ്. കാന്തൻപാറ പുഴയോട് ചേർന്ന് ആരംഭിച്ച ഹരിതസദനം പരിസ്ഥിതി പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമാവും. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. യമുന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാപ്പൻ ഹംസ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രബിത, ഡിടിപിസി മാനേജർ ബിജു, ലൂക്കാ ഫ്രാൻസിസ്, വാർഡ് മെംബർമാരായ പി. ഹരിഹരൻ, എ.കെ റഫീഖ്, യശോദ, റസിയ ഹംസ, ഷബാൻ, പി.സി ഹരിദാസൻ, സംഗീത രാമകൃഷ്ണൻ, സതീദേവി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ തലക്കൽ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഷഹർബാൻ സൈതലവി നന്ദിയും പറഞ്ഞു.