ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പ്രളയദുരിതത്തിൽപെട്ട ഗുണഭോക്താക്കൾക്ക് റീബിൾഡ് കേരള പദ്ധതി പ്രകാരം ധനസഹായം സമയബന്ധിതമായി അനുവദിച്ചു നൽകുന്നതിന് ആലപ്പുഴ ജില്ലാ കളക്ടർ എസ്.സുഹാസ് ചെങ്ങന്നൂർ ആർ. ഡി .ഒ ഓ ഫീ സിൽ ഉദ്യോഗസ്ഥതല മോണിറ്ററിംഗ് യോഗം വിളിച്ചു. ചെങ്ങന്നൂരിൽ ഗുണഭോക്തൃ ലിസ്റ്റ് പ്രകാരം (15 ശതമാനം) ആകെ ലഭിച്ചത് 3781 അപേക്ഷകളാണ് .,അതിൽ 3604 എണ്ണം ബിൽ ചെയ്തുവെന്നും.ഗുണ ഭോക്തൃ ലിസ്റ്റ് (16-29 ശതമാനം) 2379 അപേക്ഷകൾ ലഭിച്ചുവെന്നും അതിൽ 2078 എണ്ണം ബിൽ ചെയ്തുവെന്നും ഗുണഭോക്തൃ ലിസ്റ്റ് (76- 100 ശതമാനം) പ്രകാരം ആദ്യ ഗഡു കൊടുത്തവരുടെ എണ്ണം 87, രണ്ടാം ഗഡു കൊടുത്തവരുടെ എണ്ണം പത്തു മാണെന്നും യോഗം അറിയിച്ചു.
യോഗത്തിൽ ചെങ്ങന്നൂർ ആർ. ഡി. ഒ അതുൽ സ്വാമി നാഥൻ,തഹസിൽദാർ കെ.ബി ശശി, ഡെപ്യുട്ടി തഹസിൽദാർ ശ്രീലത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.പി.വിശ്വംഭരപണിക്കർ, ടി.ടി ഷൈലജ ‘ ലജു കുമാർ, പ്രമോദ് കണ്ണാടി ശേരി , പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് , പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.