തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ ആയൂർവേദ പാരാമെഡിക്കൽ നഴ്സ് കോഴ്സിൽ പുരുഷൻമാരുടെ ട്രാവൻകൂർ മെരിറ്റ് ക്വാട്ടയിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഈ മാസം 12 ന് രാവിലെ പത്തിന് ആയൂർവേദ കോളേജിൽ നടക്കുന്ന അലോട്ട്മെന്റിൽ ടി.സി. മെരിറ്റ് മെയിൻ റാങ്ക് ലിസ്റ്റിൽ (പുരുഷൻമാർ മാത്രം) നിന്നും റാങ്ക് നമ്പർ 16 – 370 വരെയുള്ളവർക്ക് പങ്കെടുക്കാം. അലോട്ട്മെന്റിൽ പങ്കെടുക്കേണ്ടവർക്ക് മെമ്മോ അയയ്ക്കുന്നതല്ല. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് അലോട്ട്മെന്റ് സമയത്ത് തന്നെ അടയ്ക്കണം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ് എന്നിവയും അലോട്ട്മെന്റിന് ഹാജരാക്കണം.