പൈതൃക കലകളെ കോർത്തിണക്കി വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ‘ഉത്സവം 2019’ ന് തുടക്കമായി. മ്യൂസിയം ബാൻറ് സ്റ്റാൻഡിൽ നടക്കുന്ന പരിപാടിയിൽ ആദ്യദിനം വേലകളിയാണ് അരങ്ങേറിയത്. ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് ആറിന് ‘ഉത്സവ’ത്തോടനുബന്ധിച്ച് കലാപരിപാടികളുണ്ടാകും.
പണയിൽ ഗോപാലകൃഷ്ണനും സംഘവുമാണ് വെള്ളിയാഴ്ച വേലകളി അവതരിപ്പിച്ചത്. ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത് വിശ്വകലാകേന്ദ്രം സി. ബാലകൃഷ്ണനും സംഘവുമാണ്. ഗിരീഷ് മുട്ടടയുടെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് ഞായറാഴ്ച ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത്.
സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്യം നിന്നുപോകുന്ന കലകൾ കോർത്തിണക്കി ‘ഉത്സവം’ സംഘടിപ്പിക്കുന്നത്.