കാക്കനാട് :  നാടിന്റെ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെടണമെങ്കിൽ യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.  കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ പുതിയ അക്കാദമിക ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്.  സർക്കാർ ആ ശ്രമത്തിലാണ്.  യുവതലമുറ ഇതുവരെ ആർജ്ജിച്ചതും ഇനി ആർജ്ജിക്കുന്നതുമായ അക്കാദമിക വൈദഗ്ധ്യം നാടിന് ഗുണകരമാക്കി മാറ്റണം.  യുവതയാണ് നാടിന്റെ വികസനത്തിന്റെ ചാലകശക്തി.  അവർ മുന്നോട്ടു വന്നാൽ നാടിന്റെ  വികസനത്തെ ആർക്കും പിന്നോട്ടടിക്കാൻ സാധിക്കില്ല.  വികസന സങ്കൽപ്പങ്ങളിൽ യുവതലമുറയുടെ അഭിപ്രായം ശേഖരിക്കാനും ഇതുവഴി കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയെ ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഇൻ അക്കാഡമിക് ആന്റ് റിസർച്ച് ആയി ഉയർത്തുന്നതിന് കിഫ്ബി യിൽ നിന്നും 240.97 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കുസാറ്റ് പ്രോ വൈസ് ചാൻസലറുമായ പ്രൊഫ.കെ.ടി.ജലീൽ അധ്യക്ഷത വഹിച്ചു.  എം സ്വരാജ് എംഎൽഎ,  പ്ലാനിങ്ങ് ബോർഡ് വൈസ് ചാൻസലർ വി.കെ.രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.ശശിധരൻ  തുടങ്ങിയവർ സംസാരിച്ചു.