മാവേലിക്കര: ഇടനിലക്കാരില്ലാതെ ഗുണമേൻമയുള്ള മത്സ്യം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ള തെന്ന് സംസ്ഥാന ഫിഷറീസ് തുറമുഖ എഞ്ചിനിയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ആലപ്പുഴ ജില്ലയിലെ ആദ്യത്തെ ഫിഷ്‌മാർട്ടിന്റെ ഉദ്ഘാടനം മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . ഗുണമേന്മയുള്ള മത്സ്യം ന്യായവിലക്ക് നൽകുകയെന്നതാണ് മത്സ്യഫെഡ് ഉദേശിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ചെറു മത്സ്യങ്ങൾ ധാരാളമായി ഉപഭോക്താക്കളിൽ എത്തിക്കുന്നതിലൂടെ സാധാരണക്കാർക്ക് കൂടുതൽ പ്രയോജന പ്രദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു മൂലം ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്നതിനൊപ്പം. തൊഴിലാളിക്ക് ന്യായമായ വിലയും ലഭിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മാവേലിക്കരയിൽ ആരംഭിച്ച ഫിഷ് മാർട്ടിലെത്തുന്നവർക്ക് ബ്ലോക്ക് പഞ്ചായത്ത് ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന പച്ചക്കറിയും, വാങ്ങുവാനുള്ള സൗകര്യവും ഉള്ളതായും മന്ത്രി അഭിപ്രായപ്പെട്ടു. ആർ. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.ആദ്യ വിൽപ്പന മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ് നിർവഹിച്ചു.മാവേലിക്കര നഗരസഭാ ചെയർ പേഴ്സൺ ലീലാ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, ഹരിശങ്കർ ‘ തുടങ്ങിയവർ പ്രസംഗിച്ചു.