എംപ്ലോയ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2019 മെഗാ ജോബ് ഫെയർ 23ന് രാവിലെ ഒൻപത് മുതൽ തിരുവനന്തപുരം വഴുതയ്ക്കാട് ഗവ. വിമൻസ് കോളേജിൽ ആരംഭിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബി.എച്ച്.എം/ഡി.എച്ച്.എം യോഗ്യതയുളളവർക്കാണ് അവസരം. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയിൽസ് ആന്റ് മാർക്കറ്റിംഗ് മേഖലകളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ  www.jobfest.kerala.gov.in  ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം.