കൊച്ചി: ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ 25-ാമത്തെ വീടിന് ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍ കുട്ടി വാര്യരും ഹൈബി ഈഡന്‍ എം.എൽ .എയും ചേര്‍ന്ന് തറക്കല്ലിട്ടു. .

ചേരാനല്ലൂര്‍ പഞ്ചായത്ത് 12 -ാം വാര്‍ഡിലെ സുശീല കാര്‍ത്തികേയന്‍റെ വീടിനാണ് തറക്കല്ലിട്ടത്. ഭാരതീയ വിദ്യാഭവന്‍ ആണ് വീടിന്‍റെ സ്പോണ്‍സര്‍. 520 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിൽ രണ്ട് കിടപ്പുമുറികളും അടുക്കളയും ഡൈനിംഗ് ഹാളും ശുചി മുറിയും ഉള്‍പ്പെട്ടതാണ് വീട്. പ്രളയത്തിൽ സുശീലയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

ഭാരതീയ വിദ്യാഭവന്‍ കോര്‍ഡിനേറ്റര്‍ ജി.കെ പിള്ള, ആര്‍ക്കിടെക്ട് ബി.ആര്‍ അജിത്, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, വാര്‍ഡ് മെമ്പര്‍ ഷീബ കെ.പി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : തണൽ ഭവന പദ്ധതിയിലെ 25-ാമത്തെ വീടിന് ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍ കുട്ടി വാര്യറും ഹൈബി ഈഡന്‍ എം.എൽ .എയും ചേര്‍ന്ന് തറക്കല്ലിടുന്നു.