ചേർത്തല: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിക്കുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.ചേർത്തല താലൂക്ക് ആസ്ഥാന ആശുപതിയിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സി.റ്റി.സ്കാൻ യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുമന്ത്രി.

ചേർത്തല താലൂക്ക് ആസ്പത്രിയിലേ ഓ പി ബ്ലോക്ക് നവീകരണത്തിനായി 1 കോടി 34 ലക്ഷം രൂപ അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണ്. ശിശു മരണ നിരക്കും മാതൃമരണ നിരക്കും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എല്ലാ പഞ്ചായത്തുകളിലും പി എച്ച് സി കൽ ഉള്ള സംസ്ഥാനമാണ്. ഇനിയും ആരോഗ്യ രംഗത്തു സമൂലമായ മാറ്റം വരേണ്ടതുണ്ട്.ആരോഗ്യ സന്ദേശ യാത്ര ഫലം കണ്ടു.വാർഡ് തലത്തിൽ ഉൾപ്പടെ ആരോഗ്യ സേനകൾ ഉണ്ടാക്കണം. രോഗ പ്രതിരോധമാണ് ഉണ്ടാവേണ്ടത്.ജീവിത ശൈലി രോഗങ്ങൾ നിയന്ത്രണ വിധേയമാക്കണം. കുഷ്ഠവും,ക്ഷയവും പോലെയുള്ള തിരികെ വന്ന രോഗങ്ങളെ ചെറുക്കാൻ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. അടുത്തതായി അനുവദിച്ച 500 കുടുംബരോഗ്യ കേന്ദ്രങ്ങളിൽ 40 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഭക്ഷ്യമന്തി പി.തിലോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.സരിത ആർ.എൽ.,ജില്ല മെഡിക്കൽ ഓഫീസർ ഡോ.അനിത കുമാരി എൽ.,എൻ.എച്ച്. എം ജില്ല പ്രോഗ്രാം മാനേജർ രാധാകൃഷ്ണൻ കെ.ആർ.,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ,ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
ചേർത്തല താലൂക്ക് ആശുപത്രി ആർദ്രം പദ്ധതിയിൽ : മന്ത്രി കെ കെ ശൈലജ

ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു.ചേർത്തല താലൂക്ക് ആശുപതിയിലെ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സി.റ്റി.സ്കാൻ യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുമന്ത്രി. ഇതിൻറെ ഭാഗമായി ആശുപത്രിയിലെ ഒ .പി ബ്ലോക്ക് നവീകരണത്തിനായി 1 കോടി 34 ലക്ഷം രൂപ അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുന്നതോടെ ആശുപത്രിയുടെ വികസനം ദ്രുതഗതിയിലാകും . ഭക്ഷ്യമന്ത്രി പി തിലോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.സരിത ആർ.എൽ.,ജില്ല മെഡിക്കൽ ഓഫീസർ ഡോ.അനിത കുമാരി എൽ.,എൻ.എച്ച്. എം ജില്ല പ്രോഗ്രാം മാനേജർ രാധാകൃഷ്ണൻ കെ.ആർ.,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ,ആശുപത്രി വികസന സമിതി അംഗങ്ങൾ പ്രസംഗിച്ചു.
.