കയറ്റുൺമതിയുടെ നോഡൽ ഏജൻസിയായി വെജറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിനെ മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ.  ജൈവകൃഷിയും ഗുണമേ•യുള്ള ഉല്പാദനവും എന്ന വിഷയത്തിൽ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണങ്ങളിലേക്കും കയറ്റുമതിയിലേക്കും ഉയരാൻ വി.എഫ്.പി.സി.കെയ്ക്ക് ആകണമെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത വിളകളും നാടൻ വിളകളും ശേഖരിച്ച് ഗുണമേ•യുള്ള കൃഷിരീതികൾ അവലംബിക്കണം.  സ്വയംസഹായ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണം.  കാർഷിക കോളേജുകളിൽ നടക്കുന്ന ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും കർഷകർക്ക് ഉപയോഗപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു. ചക്കയെ കേരള ജാക്ക് ഫ്രൂട്ട് എന്ന ബ്രാൻഡിലേക്കുയർത്തി ആഗോള വിപണിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ,് വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സജി ജോൺ, അജു ജോൺ മത്തായി, വെള്ളായണി കാർഷിക സർവകലാശാല പ്രൊഫസർ ഡോ. ഉഷാകുമാരി. കെ, ഡോ. ജയന്ത് രാമൻ, ഡോ. മനീഷ് പാണ്‌ഡെ തുടങ്ങിയവർ സംസാരിച്ചു.