സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറം മാർച്ച് 30 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറൻമുള, പാലാ, നോർത്ത് പറവൂർ, തിരൂർ, തലശ്ശേരി എന്നീ സഹകരണ പരിശീലന കോളേജുകളിൽ നിന്നും ലഭിക്കും.
അപേക്ഷകർ എസ്.എസ്.എൽ.സി./തത്തുല്യമായ സർക്കാർ അംഗീകരിച്ചിട്ടുളള പരീക്ഷ പാസ്സായിരിക്കണം. ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയായവരും, 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. ഉയർന്ന പ്രായപരിധി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45, ഒ.ബി.സി. വിഭാഗക്കാർക്ക് 43 വയസ്സ്. സഹകരണ സംഘം ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.
ജനറൽ, പട്ടികജാതി/പട്ടികവർഗ്ഗം, സഹകരണ സംഘം ജീവക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുളള അപേക്ഷാഫാറങ്ങൾ പ്രത്യേകം ലഭിക്കും. അപേക്ഷാഫാറം തിരുവനന്തപുരം (കുറവൻകോണം, കവടിയാർ.പി.ഒ, ഫോൺ – 0471-2436689), കൊട്ടാരക്കര (അവന്നൂർ, 0474-2454787), ആറൻമുള (പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, ആറൻമുള (0468-2278140), ചേർത്തല (ദീപിക ജംഗ്ഷൻ, ചേർത്തല 0478-2813070), കോട്ടയം (നാഗമ്പടം, കോട്ടയം, 0481-2564738), പാല (മീനച്ചിൽ കോംപ്ലക്‌സ്, പാല, 0482-2213107), ഇടുക്കി, പടിഞ്ഞാറെക്കവല, നെടുങ്കണ്ടം, 04868-234311), നോർത്ത് പറവൂർ (സഹകാരി ഭവൻ, നോർത്ത് പറവൂർ, എറണാകുളം 0484-2447866), തൃശ്ശൂർ (സിവിൽ ലൈൻ റോഡ്, അയ്യന്തോൾ, 0487-2380462), പാലക്കാട് (കോളേജ് റോഡ്, 0491-2522946), തിരൂർ (സഹകരണ ഭവൻ, മാവുംകുന്ന് തിരൂർ, മലപ്പുറം, 0494-2423929), കോഴിക്കോട് (തളി, 0495-2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂർ.പി.ഒ, 0490-2354065), കണ്ണൂർ (സൗത്ത് ബസാർ, 0497-2706790), വയനാട് (കരണി, 04936-289725), കാസർകോട് (മുന്നാട്, ചെങ്കള 04994-207350) എന്നീ സ്ഥലങ്ങളിലെ സഹകരണ കേന്ദ്രങ്ങളിൽ/കോളേജുകളിൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാഫാറം, പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചിട്ടുളള രേഖകൾ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളേജ് പ്രിൻസിപ്പാളിന് മാർച്ച് 30 വൈകിട്ട് അഞ്ചിനു മുൻപായി ലഭിക്കണം.