ആലപ്പുഴ: സാമ്പത്തിക സ്ഥിതി വിവരകണക്ക് ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനം ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി. പുതിയ കെട്ടിടത്തിലെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍വഹിച്ചു. ഡയറക്ടര്‍ ജനറല്‍ ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ലീലാദേവി, ജില്ലാ ഓഫീസര്‍ എസ്. ഉഷ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എസ്. സത്യപ്രകാശ്, റിസര്‍ച്ച് ഓഫീസര്‍ ഉല്ലാസ് എന്നിവര്‍ സന്നിഹിതരായി. ജില്ലാ ഓഫീസ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, ജില്ലാ ആസൂത്രണ സമിതി മന്ദിരം മൂന്നാംനില, സിവില്‍ സ്‌റ്റേഷന്‍, ആലപ്പുഴ എന്നതാണ് പുതിയ മേല്‍വിലാസം.