കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടാൻ വോളന്റിയർമാരെ നിയോഗിക്കുന്നു.വയനാട് ജില്ലയിൽ കാട്ടുതീ തടയുന്നതിനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. എങ്കിലും കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കേണ്ടതുണ്ട്. ഇതിനാണ് വോളന്റിയർമാരെ നിയോഗിക്കുന്നത്. താൽപര്യമുള്ളവർ 8547603532 (റേഞ്ച് ഓഫിസർ സുൽത്താൻ ബത്തേരി), 04936 271015, 04936 271010 (മുത്തങ്ങ) എന്നി നമ്പറുകളിൽ ബന്ധപ്പെടണം. രജിസ്റ്റർ ചെയ്യുന്നവരുടെ സഹായം ആവശ്യപ്പെട്ടാൽ ഒരു മണിക്കൂറിനകം മുത്തങ്ങയിൽ എത്തിയാൽ മതിയാകും. കാട്ടുതീ പ്രതിരോധത്തിന് എല്ലാവരും സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.