മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം ഫെബ്രുവരി 27ന്‌ പ്രകാശനം ചെയ്യും. നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്തകം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം സമാപന സമ്മേളനത്തിലാണ് പ്രകാശനം ചെയ്യുക. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പാണ് പുസ്തകം തയ്യാറാക്കിയത്.
നവോത്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവോത്ഥാനം, നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും, നിലപാടുകൾ എന്നിങ്ങനെ മൂന്ന് ഭാഗമായാണ് പ്രസംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.