ആലപ്പുഴ: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ഇ-ഗവേണൻസിന്റെ ഭാഗമായി ജില്ല പ്ലാനിങ് ഓഫീസിലേക്ക് ഐ.ടി.എക്‌സപർട്ട്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കമ്പ്യൂട്ടർ പരിജ്ഞാന ടെസ്റ്റിനും അഭിമുഖത്തിനുമായി ഫെബ്രുവരി 28ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിൽ നേരിട്ട് ഹാജരാകണം. ഐ.ടി.എക്‌സ്പർട്ടിന് ബി.ടെക്/ഡിപ്ലോമ ഐ.ടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, രണ്ടു വർഷത്തെ പരിശിലനം, വേതനം 20,000 രൂപ. ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എ (മലയാളം ആൻഡ് ഇംഗ്ലീഷ് ടൈപ്പിങ് ആൻഡ് ഡേറ്റ എൻട്രി. വേതനം 15,000രൂപ

sir