ആലപ്പുഴ :കോമിക് ഡാൻസും മാജിക് ഡാൻസുമായി കലാകാരൻമാർ വേദി നിറഞ്ഞപ്പോൾ സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ആലപ്പുഴ ഇ. എം. എസ്‌ സ്റ്റേഡിയത്തിലെത്തിയ ആസ്വാദകർക്കും അത് വേറിട്ട അനുഭവമായി മാറി. ചടുലവും അതേ സമയം തന്നെ കാണികളിൽ രസം ജനിപ്പിക്കുന്നതുമായ കോമിക് ഡാൻസ്, മാജിക് നമ്പറുകൾ ചേർത്തിണക്കിയുള്ള മാജിക് ഡാൻസ് എന്നിവയുടെ ഒപ്പം ഒരുപിടി നല്ല ഗാനങ്ങൾ കൂടി വേദിയിൽ അരംഗേറിയപ്പോൾ അത് കലയുടെ വ്യ ത്യെസ്തമായ ചേരുവയായി മാറുകയായിരുന്നു. ടാലെന്റ് ഷോ കൂടി ചേർന്നതോടെ വേദി ഒരുപിടി പ്രഗത്ഭരായ കലാകാരന്മാരുടെ കൂടിച്ചേരലായി മാറി. പ്രശസ്ത കലാകാരന്മാരുടെ സംഘമായ കൊച്ചിൻ സാംബസാണ്‌ വേദിയിൽ കലാ വിരുന്നൊരുക്കിയത്.