പ്രളയാനന്തര കേരളത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ”നവകേരളത്തിനു പുതിയ ഭവന സാക്ഷരത” വിഷയത്തിലുള്ള ഏകദിന ശില്‍പശാല എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, പ്രളയാനന്തര കേരളവും വികസനവും, കേരളത്തിന്റെ പാര്‍പ്പിട പ്രശ്‌നങ്ങളും ലൈഫ് മിഷനും, ഭവന നിര്‍മ്മാണത്തിലെ ബദല്‍ രീതികള്‍, എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സെമിനാര്‍ നടത്തിയത്. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി മുഖ്യാതിഥിയായി. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് എക്‌സി. എന്‍ജിനീയര്‍ ഇ.എ അഹമ്മദ് അബ്ബാസ്, ഹരിതകേരളം ഡി.എം.സി വൈ. കല്ല്യാണകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുമാവലി മോഹന്‍ദാസ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, അഹല്യ എഞ്ചിനീയറിങ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. മഹാദേവന്‍ പിള്ള, ഹരിത കേരളം സംസ്ഥാനതല റിസോര്‍സ് പേഴ്‌സണ്‍ സി നാരായണന്‍ കുട്ടി, ഹാബിറ്റാറ് എഞ്ചിനീയര്‍ ശ്രീ. അജിത്, എന്‍.എസ്.എസ് കോളെജ് അസി. പ്രഫ. ഡോ. പ്രസീത സംബന്ധിച്ചു.