കേരള നിയമ പരിഷ്‌കരണ കമ്മീഷൻ ചർച്ച് പ്രോപ്പർട്ടി ബിൽ സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്ന് കമ്മീഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ അറിയിച്ചു. കൂടാതെ മാർച്ച് ഏഴിനും എട്ടിനും ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിക്കുമെന്ന മാധ്യമവാർത്തകളും തെറ്റാണ്.
കരട് ബിൽ കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് ഓൺലൈനായി പൊതുജനാഭിപ്രായം സ്വീകരിക്കാൻ മാത്രമാണ് കമ്മീഷൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.