സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി സാക്ഷരതാ മിഷന്‍ സംസ്ഥാനത്തൊട്ടാകെ രണ്ടായിരം കോളനികളില്‍ സാക്ഷരതാ ക്ലാസ്സ് സംഘടിപ്പിക്കും. മൂന്നു മാസം കൊണ്ട് 50000 പേരെ സാക്ഷരരാക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട ഏകദിന സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര ധവാന്‍സ് കോളനിയില്‍ കൊട്ടാരക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ സി. മുകേഷ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഗീതാ ഗോപിനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. ഗവണ്‍മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ഗോപകുമാര്‍, വിരമിച്ച അധ്യാപിക തങ്കമണി, പ്രേരക് ഷീജ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 165 കോളനികളിലാണ് പരിപാടിയുടെ ഭാഗമായി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.