കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി തീരദേശ മേഖലയിലെ വിദ്യാലയങ്ങളിൽ കായിക പരിശീലന ഉപകരണ വിതരണ ഉദ്ഘാടനം ജോണ്‍ ഫെര്‍ണാണ്ടസ് എം എൽ എ ചെല്ലാനം പുത്തന്‍തോട് ഗവ. ഹൈസ്ക്കൂളിൽ നടത്തി.

പുത്തന്‍തോട് ഗവ. ഹൈസ്ക്കൂളിലെ കായിക
പരിശീലനത്തിനായി കായിക അധ്യാപകനെ ഫിഷറീസ് വകുപ്പ് നിയമിച്ചിട്ടുണ്ട്. കായിക പരിശീലന സാമഗ്രികളും കായിക വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഘു ഭക്ഷണവും ഉള്‍പ്പെടെ 3 ലക്ഷം രൂപയുടെ
പദ്ധതിയാണ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നത്. ജില്ലയിലെ 2 സ്കൂളുകളെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്
മെഴ്സി ജോസി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്, ഹെഡ്മിസ്ട്രസ് മാര്‍ഗ്രറ്റ് ജോളി, വികസന – ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിത , ജൂനിയര്‍ സൂപ്രണ്ട് പി. സന്ദീപ്, പി. ടി.എ പ്രസിഡന്‍റ് ഫ്രാന്‍സിസ് അസീസി തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : തീരദേശ മേഖലയിലെ വിദ്യാലയങ്ങളിൽ കായിക പരിശീലന ഉപകരണ വിതരണ ഉദ്ഘാടനം ജോണ്‍ ഫെര്‍ണാണ്ടസ് എം എൽ എ നടത്തുന്നു.